Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Police

Pathanamthitta

തി​രു​വ​ല്ല​യി​ൽ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോം​പ്ല​ക്സ്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോം​പ്ല​ക്സ് നി​ർ​മി​ക്കും. നി​ല​വി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ര​ണ്ട‌ു പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ യോ​ജി​പ്പി​ച്ചാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു വ‌​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യോ​ട് അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ല്ല​യി​ലെ സ്ഥ​ലം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും പ​ദ്ധ​തി​ക്കാ​യി നാ​ലു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ല്ല പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ലാ​ൻ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നും സ​ർ​ക്കി​ൾ ഓ​ഫീ​സും സം​യു​ക്ത​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്ന പോ​ലീ​സ് കോം​പ്ല​ക്സി​ന് 12,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മാ​ണു​ള്ള​ത്.

ലി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഈ ​കോം​പ്ല​ക്സ് നാ​ലു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന ഈ ​സ​മു​ച്ച​യം കേ​ര​ള​ത്തി​ലെ​ത​ന്നെ മാ​തൃ​കാ പോ​ലീ​സ് കോം​പ്ല​ക്സു​ക​ളി​ലൊ​ന്നാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ദ്ധ​തി​ക്കാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​നാ​യി നി​ശ്ച​യി​ച്ച സ്ഥ​ലം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. ആ​ന​ന്ദ്, തി​രു​വ​ല്ല ഡി​വൈ​എ​സ്പി കെ.​ആ​ർ. ജി​ജു, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സു​ജി​ത്, കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up